മലയാളി നാട്ടിൽ പോകുന്നു ***** ***** ***** പറഞ്ഞ സമയത്ത് മലയാളി എത്തിച്ചേരുന്ന ഏക സ്ഥലമാണ് എയർപോർട്ട് എന്ന് തോന്നുന്നു. എയർപോർട്ടിൽ കൊടുന്നു വിട്ട സുഹൃത്തിനോട് തിരിച്ചു പോവല്ലേ ലഗേജ് പോയിട്ട് ഞാൻ വിളിക്കാം. എന്നിട്ടേ നീ പോകാവൂ എന്ന് പറയും. പോകുന്നതിന്റെ തലേന്ന് പോയി വാങ്ങിയ ഫാന്റും ഷർട്ടും ഷൂസും പുത്തനായി വടിപോലെ നിക്കുന്നുണ്ടാകും. കടലാസ് പെട്ടിയിൽ സാധനങ്ങൾ നാട്ടിൽ കൊണ്ട് പോകുന്നതും ലോകത്ത് നമ്മൾ മാത്രമായിരിക്കും. പെട്ടി നമുക്ക് മനസ്സിലാവാൻ മാത്രമാണ് അതിനു […]