മലയാളി നാട്ടിൽ പോകുന്നു
     *****   *****   *****

പറഞ്ഞ സമയത്ത്
മലയാളി എത്തിച്ചേരുന്ന  ഏക സ്ഥലമാണ്
എയർപോർട്ട് എന്ന് തോന്നുന്നു. എയർപോർട്ടിൽ കൊടുന്നു വിട്ട
സുഹൃത്തിനോട് തിരിച്ചു പോവല്ലേ ലഗേജ് പോയിട്ട് ഞാൻ വിളിക്കാം. എന്നിട്ടേ നീ പോകാവൂ എന്ന് പറയും.

പോകുന്നതിന്റെ തലേന്ന് പോയി വാങ്ങിയ ഫാന്റും ഷർട്ടും ഷൂസും പുത്തനായി വടിപോലെ നിക്കുന്നുണ്ടാകും.

കടലാസ് പെട്ടിയിൽ സാധനങ്ങൾ നാട്ടിൽ
കൊണ്ട് പോകുന്നതും ലോകത്ത് നമ്മൾ
മാത്രമായിരിക്കും.

പെട്ടി നമുക്ക് മനസ്സിലാവാൻ
മാത്രമാണ് അതിനു മുകളിൽ പേരെഴുതുന്നത്
എന്നറിയാത്തതു
കൊണ്ടാവാം പലരും ഉപ്പാപ്പാന്റെ പേര്
വരെ പെട്ടിയിൽ എഴുതി വെക്കും.

30 കിലോ ആണ് അനുവദനീയമായ
തൂക്കമെങ്കിൽ നമ്മുടെ പെട്ടി 32 കിലോ ആയിരിക്കും.

കൂടുതൽ വന്ന രണ്ടു കിലോ കാശ് കൊടുക്കാതെ കൊണ്ട് പോവാൻ കൌണ്ടറിൽ ഇരിക്കുന്ന സ്റ്റാഫിന്റെ മുന്നിൽ ഉമ്മൻ ചാണ്ടിയാവാൻ നമുക്കൊരു മടിയുമില്ല.

അധിക തൂക്കത്തിന് കാശ് കൊടുക്കണം എന്ന് വാശി പിടിച്ചാൽ
ഏതെങ്കിലും ഒരു മൂലയിൽ പോയിരുന്ന് പെട്ടി തുറന്നു രണ്ടോ മൂന്നോ കിലോ ഈത്തപഴം എടുത്തു
പുറത്തു കളയും.

ഏഴു കിലോ മാത്രം കൊണ്ട് പോവാൻ
അനുവാദമുള്ള ഹാൻഡ് ബാഗിൽ പത്തു കിലോ കൊള്ളിച്ച് അത് മൂന്നു
കിലോ മാത്രമേ ഉള്ളൂ എന്ന് തോന്നിപ്പികുന്ന രീതിയിൽ കൊണ്ട്
നടക്കാൻ നമുക്കൊരു പ്രത്യേക കഴിവുണ്ട്.

സെക്യുരിറ്റി ചെക്ക് പോസ്റ്റിൽ വാച്ചും ബെൽട്ടും ഊരി വെക്കാൻ പോലീസുകാരൻ പറഞ്ഞതിന് ശേഷം മാത്രമേ നമ്മൾ അത് ചെയ്യൂ.

ഡ്യുട്ടി ഫ്രീയിൽ കയറി ഒരു കിലോ ‘നിഡോ’ മിൽക്ക് പൌഡർ
എങ്കിലും വാങ്ങൽ
പലർക്കും നിർബന്ധമാണ്. ആ കാശിനു എത്രയോ ലിറ്റർ ഫ്രഷ്-മിൽക്ക് നാട്ടിൽ കിട്ടും എന്നതാരും ചിന്തിക്കാറില്ല.

എയർ പോർട്ടിലെ ബാത്ത് റൂമിൽ കയറി കാറി തുപ്പുന്നത് കണ്ടാൽ തോന്നും ജോലി ചെയ്തിരുന്ന
രാജ്യത്തോടുള്ള ദേഷ്യമാണ് ആ
തുപ്പി കളയുന്നതെന്ന്.

വിമാനത്തിൽ കയറുന്നത് സിനിമക്ക്
കയറുന്ന പോലെയാണ്. ആദ്യമെത്തിയാൽ
ഇഷ്ട്ടമുള്ള സീറ്റ് കിട്ടുമെന്ന് തോന്നും ആ
തിരക്ക് കണ്ടാൽ.

സീറ്റ് ബെൽട്ട് ഇടാനും മൊബൈൽ ഓഫ്
ചെയ്യാനും എയർ ഹോസ്റ്റെസ് വന്നു പറയണം.

എയർ ഹൊസ്റ്റസൊ അല്ലെങ്കിൽ ടിവി സ്ക്രീനോ സുരക്ഷാ നിർദേശങ്ങൾ നൽകുമ്പോൾ ജുമഅക്ക് ഖുതുബ കേൾക്കുന്ന മുഖഭാവം ആയിരിക്കും എല്ലാവർക്കും. ഏതെങ്കിലും ഒരു യാത്രയിലെങ്കിലുo ആ കാര്യങ്ങളെല്ലാം ഒന്ന്
മനസ്സിലാക്കി വെക്കില്ല.

വിമാനം നാട്ടിലെ എയർ പോർട്ടിൽ
ടച്ച് ചെയതാലപ്പോൾ തന്നെ ബെൽറ്റ് ഊരിയിടണം. രണ്ടു വർഷം കാത്തിരുന്നവർക്ക് ഒരു പത്തു മിനുട്ട് കൂടി കാത്തിരിക്കാൻ
ക്ഷമയുണ്ടാവാറില്ല.

വിമാനം നിറുത്തിയ
ഉടനെ തന്നെ ചാടി എണീറ്റ് ഹാൻഡ് ബാഗും പിടിച്ച് തിക്കി തിരക്കും…..

ചിലപ്പോൾ എല്ലാ രാജ്യക്കാരും ഇങ്ങനെ തന്നെ ആയിരിക്കാം. ഞാൻ മലയാളികളെ മാത്രല്ലേ കണ്ടിട്ടുള്ളൂ.

ഒരു സ്വയം വിമർശന പൊസ്റ്റായി കണ്ടാൽ
മതീ.

പ്രവാസികൾ ആയവര്ക്ക് കമന്റ് ചെയ്യാൻ വിട്ടു തരുന്നു.