ശശി തന്റെ മരണക്കിടക്കയിൽ..
അടുത്ത് ഭാര്യയും മക്കളും നഴ്സും.
ശശി മൂത്തമകനോട് : മോനേ , സ്റ്റ്യാച്ചുവിലുള്ള 15 ബംഗ്ളാവുകൾ നീ എടുത്തോളു.
മകളോട് : നിനക്ക് പട്ടത്തുള്ള 8 വീടുകൾ
ഇളയ മകനോട് :നീയാണെന്റെ പ്രീയപ്പെട്ടവൻ .. ഏറ്റവും ഇളയവനും, എനിക്ക്
നിന്റെ ഭാവി ശോഭനമായി കാണണം.അതിനാൽ നീ തമ്പാനൂരുള്ള 20 ഓഫീസുകൾ നോക്കണം!
ഭാര്യയോട് : മുത്തേ. പാളയത്തുള്ള 12 ഫ്ളാറ്റുകൾ നിനക്കാണ്
ഇതുകേട്ട് ഇമ്പ്രഷനടിച്ച നഴ്സ് ഭാര്യയോട് :
ഇത്രയും ധനികനും ദാൻശീലനുമായ ഭർത്താവിനെ കിട്ടിയ നിങ്ങളെത്ര
ഭാഗ്യവതിയാണു!!
ഭാര്യ : ഹും!! ഏത് സ്വത്ത്!! ഏത് പണക്കാരൻ !!
അങ്ങേരു തിരോന്തോരത്തെ വല്യ പാൽക്കാരനായിരുന്നു
ചാവുന്നേനു മുൻപ് രാവിലെ പാലുകൊടുക്കാനുള്ള വീടുകളുടെ ലിസ്റ്റ് തന്നതാണ് !
😛😛😛😛😛
comments