ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു ..ചരിത്രത്തിലാദ്യമായി എല്ലാ അവാർഡുകളും ഒരു സിനിമയ്ക്ക് ..
1. ചിത്രം : “പാലാ”യിലെ “മാണി”ക്യം ഒരു ബജറ്റ് അവതരിപ്പിച്ച കഥ (സർട്ടിഫിക്കറ്റ് A )
2. മികച്ച തിരക്കഥ സംവിധാനം : സ : പിണറായി വിജയൻ ( ഫീൽഡിൽ ഇല്ലെങ്കിലും സിനിമ മുഴുവൻ ചാരുതയോടെ നിയന്ത്രിച്ചതിനു …)
3. മികച്ച നടൻ : ശിവൻ കുട്ടി MLA (ഹോളി വുഡ് സിനിമകളെ വെല്ലുന്ന സാഹസിക രംഗങ്ങളും ക്ലൈമാക്സി;ലെ എന്തിനെന്നറിയാത്ത തല കറക്കവും )
4.മികച്ച നടി : ജമീല പ്രകാശം ( പ്രതി ബന്ധങ്ങളെ കടിച്ചു നേരിടേണ്ടി വരുന്ന സ്ത്രീയുടെ ദയനീയാവസ്ഥ കരളയിപ്പികുന്ന രീതിയിൽ അവതരിപ്പിച്ചതിന് )
5.മികച്ച സ്വഭാവ നടൻ : ഗണേഷ് കുമാർ ( സ്വഭാവം അത്ര ശരിയല്ലെങ്കിലും ഈ ചിത്രത്തിൽ ഭേദമായിരുന്നു )
6.മികച്ച ഹാസ്യ നടൻ : തോമസ് ഐസക് ( വാച് ആൻഡ് വാർഡിനെ പിടിച്ചു തള്ളി സ്വയം മറിഞ്ഞു വീണ രംഗം )
7.മികച്ച നവാഗത പ്രതിഭ : ഹൈബി ഈദെൻ (ഇപ്പോഴേ ഇങ്ങനാനനെങ്കിൽ ഭാവിയിൽ എന്താകും ..ഭഗവാനെ ??)
8.മികച്ച താരജോടി : ഷിബു – ബിജി ( കലഹത്തിൻ മറയത്തെ പ്രണയം ..ഷിബുവിന്റെ മുഖത്തെ ഭാവം നിവിൻ പോളിയുടെതാണോ ഉമ്മറിഇന്റെ താണോ എന്ന കാര്യത്തിൽ ഇപ്പോഴും ജൂറിക്ക് വ്യക്തത ഇല്ല .)
9. ലൈഫ് ടൈം അചിവേമെന്റ്റ് അവാർഡ് : സ : വി എസ് , പ്രത്യേകിച്ച് ഒന്നും ചെയാനില്ലെങ്കിലും ഇത് പോലെയുള്ള മനോഹര ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യം
10.പ്രത്യേക ജൂറി പരാമർശം : യുവ മോർച്ച (അകത്തു കയറാൻ പറ്റിയിലെങ്കിലും പുറത്ത് നിന്ന് തങ്ങള്ക്ക് ആകാവുന്ന റോൾ മനോഹരമാക്കിയതിനു )
11.മികച്ച വില്ലൈൻ : ശിവ ദാസൻ നായർ (അറിയാതെ കടിച്ചു പോയ സ്ത്രീയെ നാട് മുഴുവൻ നാണം കെടുതിയതിനു )
NB : മാണിക്കും ചാണ്ടിക്കും അവാർഡില്ല ഇത്രയും ഒപ്പിച്ചിട്ട് ഇനി രണ്ടിനും അവാർഡ് കൂടി തരാം ……..
comments