(വിവാഹിതരും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവരും മാത്രം വായിക്കുക )
നാല് വര്‍ഷത്തെ പ്രണയസാഫല്യമായിരുന്നു ശഹനയുടെയും രമീസിന്റെയും വിവാഹം . രണ്ടു വീട്ടുകാര്‍ക്കും ആദ്യം താത്പര്യം ഉണ്ടായിരുന്നില്ല .സമ്പത്തിന്റെയും തറവാടിന്റെയും ഏറ്റകുറച്ചിലായിരുന്നു ആ താത്പര്യ കുറവിന്നു കാരണം . പക്ഷെ മക്കളുടെ ഭാവിക്ക് വേണ്ടി രണ്ടു വീട്ടുകാര്‍ക്കും ക്ഷമിക്കേണ്ടി വന്നു .
വിവാഹം കെങ്കേമമായി കഴിഞ്ഞു .ദിവസങ്ങള്‍ പിന്നിട്ടു.
അന്നൊരു ഞ്യാറാഴ്ചയായിരുന്നു . ശഹ്നയുടെ ഉമ്മയും ഉപ്പയും അനിയത്തിയും വന്നു ഉച്ച ഭക്ഷണമെല്ലാം കഴിച്ചു സന്തോഷത്തോടെ തിരിച്ചു പോയ ദിവസം .
ഭക്ഷണം കഴിച്ചു രമീസ് കോണിപ്പടി കയറി റൂമില്‍ എത്തിയതെ ഉള്ളൂ . അടുക്കളയില്‍ നിന്ന് പാത്രങ്ങള്‍ വീണു പൊട്ടുന്ന ശബ്ദവും ഉമ്മയുടെ ശകാരവും കേള്‍ക്കുന്നു . ഷഹന കണ്ണ് കലക്കി മുഖം ചുവപ്പിച്ചു കൊണ്ട് കോണിപ്പടി കയറി വരുന്ന ശബ്ദം .
“എന്താ ശാനാ ”
” നിങ്ങള് പോയി ഉമ്മാണ്ടോ ചോദിക്ക് . ഒരു പാത്രം വീണതിനു ഇങ്ങനെ ചീത്ത പറയാനുണ്ടോ ?”
രമീസ് റൂം വിട്ടിറങ്ങി .ഈ ഉമ്മാനെ കൊണ്ട് തോറ്റു . പണ്ടേ ഉമ്മക്ക് അവളോട് വല്യ താത്പര്യമില്ല . അവസരം കിട്ടാന്‍ കാത്തു നില്ക്കാ ഉമ്മ, അവളെയൊന്നു ചീത്ത വിളിക്കാന്‍ .
കോണി ഇറങ്ങി വരുമ്പോള്‍ അവന്നു ഉമ്മയോടു ദേഷ്യം ഇരട്ടിച്ചു വരികയായിരുന്നു .
അവന്‍ നേരെ അടുക്കളയിലേക്കു ചെന്നു . ഉമ്മ നിലത്തിരുന്നു പാത്ര പൊട്ടുകള്‍ പൊറുക്കിഎടുക്കുന്നു . ഒന്നല്ല .നാലഞ്ചു പ്ലേറ്റുകള്‍പൊട്ടിയിട്ടുണ്ട് . അതും ഉമ്മാന്റെ പ്രിയപ്പെട്ടവ
“ഉമ്മാ ”
അവന്‍ ഉമ്മയെ വിളിച്ചു . ദേഷ്യത്തില്‍ അല്ല വളരെ പതിഞ്ഞ സ്വരത്തില്‍ .
ഉമ്മയുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ തുള്ളികള്‍ പൊട്ടിയ പാത്ര കഷ്ണങ്ങളിലേക്ക് ഉതിര്‍ന്നു വീഴുന്നു . അവന്‍ ഉമ്മയെ കെട്ടി പിടിച്ചു എഴുന്നേല്‍പ്പിച്ചു . ഉപ്പ പോയതിനു ശേഷം ഉമ്മയുടെ കണ്ണ് നിറയാന്‍ സമ്മതിച്ചിട്ടില്ല ഇതുവരെ . പക്ഷെ ഇന്ന്
ആ തകര്‍ന്നു കിടക്കുന്നത് വെറും കുറച്ചു പ്ലാറ്റ് അല്ല .ഉപ്പയുടെ ഓര്‍മകളാണ് . എവിടെ പോയി വരുമ്പോഴും വീട്ടിലേക്കു നല്ല പാത്രങ്ങള്‍ കൊണ്ടുവരുന്നത് ഉപ്പയുടെ ഹോബിയാണ് .അത് ഉമ്മാക്കുള്ള സമ്മാനങ്ങളാണ് . ഉപ്പ മരിക്കുന്നതിന്നു രണ്ടു ദിവസം മുമ്പ് ഡല്‍ഹിയി നിന്ന് കൊണ്ട് വന്ന പ്ലേറ്റുകളാണത് . മരിക്കുന്ന അന്നത്തെ പെരുന്നാള്‍ ദിവസം എല്ലാവരും കൂടിയിരുന്നു ഭക്ഷണം കഴിച്ച പ്ലേറ്റുകള്‍ . പിന്നെയതില്‍ ഭക്ഷണം വിളംബിയിട്ടില്ല . ഇന്നല്ലാതെ .
അവന്നും തന്റെ കണ്ണുകളെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.
“ഉമ്മ വാ .അതെല്ലാം അവിടെ കിടക്കട്ടെ . അവള്‍ ശരിയാക്കി കൊള്ളും . വാ റൂമില്‍ പോകാം . ഉമ്മയെ ആശ്വസിപ്പിക്കാന്‍ അവന്നു വാക്കുകള്‍ കിട്ടുന്നില്ല. ”
അവന്‍ ഉമ്മയുടെ കൈ കഴുകി കൊടുത്തു . മേക്സിയിലേക്ക് തെറിച്ചു വീണ കറി തുടച്ചു . ഉമ്മയുടെ തോളില്‍ പിടിച്ചു അവന്‍ ഉമ്മയെ റൂമിലേക്ക് ആനയിച്ചു .
അവന്‍ റൂമില്‍ നിന്നും പുറത്തിറങ്ങി . “ശഹഹ്നാ . ഡീ ഷഹാന . ഇങ്ങ് വാ ”
അവന്‍ ഉച്ചത്തില്‍ ഒച്ചയെടുത്തു .
മുഖം തുടച്ചു അവള്‍ കോണിപടി ഇറങ്ങി വന്നു .
“വേഗം പോയി അടുക്കല്‍ വൃത്തിയാക് . നിനെക്കെന്താ കണ്ണില്ലേ . ഒരു ജോലി ചെയ്യുമ്പോള്‍ ശ്രദ്ധ വേണമെന്ന് എത്ര പ്രാവശ്യം ഞാന്‍ നിന്നോട് പറഞ്ഞതാ . ”
അവള്‍ മുഖം വീര്‍പ്പിച്ചു മുകളിലേക്ക് തന്നെ കയറാന്‍ ഒരുങ്ങി .
“ഡീ നില്‍ക്കടീ അവിടെ . പോയി വൃത്തിയാക്കെടീ അവിടെ . ”
അവന്‍ ദേഷ്യം കൊണ്ട് ചുവന്നു ,
അവളാകെ കിടുങ്ങി പോയി . ആദ്യമായിട്ടാണ് അവളാ ഭാവം കാണുന്നത് .. ഭയന്നു വിറച്ചവള്‍ നേരെ അടുക്കളയിലേക്ക്………………………………..
( നിമിഷങ്ങളുടെ വൈകാരികതയില്‍ അവനെങ്ങാനും ഉമ്മയെ ശകാരിച്ചിരുന്നുഎങ്കില്‍ പിന്നെ ജീവിതത്തില്‍ ഒരിക്കലും ഉമ്മയെ സമാശ്വസിപ്പിക്കാന്‍ അവന്നു കഴിയില്ല .
ഓര്‍ക്കുക : നാം എത്രയെത്ര മാപ്പ് പറഞ്ഞാലും ഉമ്മയുടെ മനസ്സില്‍ കുളിര് നല്‍കാന്‍ നമുക്ക് കഴിയില്ല . എന്നാല്‍ കിടപ്പ് മുറിയില്‍ എത്തുന്നതോട് കൂടി ഭാര്യയുടെ പിണക്കം തീരും .
മുമ്പ് മകനില്‍ നിന്നും കിട്ടിയിരുന്ന സ്നേഹം വിവാഹത്തിന്നു ശേഷം തനിക്ക് നഷ്ട്ടപെടുമോ എന്നാ ഭയം ഏതൊരു മാതാവിന്റെയും ഉള്ളിന്റെ ഉള്ളിലേ അലിഞ്ഞു ചേര്‍ന്നതാണ് . രാവും പകലും ഉമ്മക്ക് കൂടെ നിന്നവന്‍ ഭാര്യ വന്നതോട് കൂടി ഒരിക്കല്‍ പോലും ഉമ്മയെ മടിതട്ടിലേക്ക് ചെന്നില്ലങ്കില്‍ ഏതു മാതാവിനാണ് സഹിക്കുക . അതും ഒന്നശ്വസിപ്പിക്കാന്‍ ഭര്‍ത്താവ് പോലും ഇല്ലങ്കില്‍ ??!!
ഭാര്യയെ ആശ്വസിപ്പിക്കുന്ന പോലെ ഉമ്മയെ നമുക്ക് ആശ്വസിപ്പിക്കാന്‍ കഴിയില്ല . ഉമ്മ കഴിഞ്ഞിട്ടേ ഭാര്യക്കും മക്കള്‍ക്കും സ്ഥാനമുള്ളൂ , അതാരും മറക്കരുത് .
മാതാപിതാക്കളെ സ്നേഹിക്കുക . അവരാണ് നമ്മുടെ സ്വര്‍ഗ്ഗം )
comments